ന്യൂഡൽഹി: ദേശീയ പാതാ അതോറിട്ടിയുടെ കീഴിലുള്ള പാതകളിലും എക്‌സ്‌പ്രസ് വേകളിലും 3000 രൂപയ്‌ക്ക് 200 യാത്ര ഉറപ്പാക്കുന്ന ഒരുവർഷ കാലാവധിയുള്ള ഫാസ്റ്റ്ടാഗ് 15ന് നിലവിൽ വരും. അതേസമയം, സംസ്ഥാന പാതകളിൽ സാധാരണ നിരക്കിൽ ടോൾ നൽകണം.
കാർ, ജീപ്പ്, വാൻ തുടങ്ങി സ്വകാര്യ വാഹനങ്ങൾക്കാണ് വാർഷിക ഫാസ്റ്റ്ടാഗ് ബാധകമായിട്ടുള്ളത്. വാണിജ്യ വാഹനങ്ങൾക്ക് പാസ് അനുവദിക്കില്ല. ഒരു വർഷത്തിനുള്ളിൽ 200 യാത്ര പിന്നിട്ടാൽ റീചാർജ് ചെയ്യാം. 60 കിലോമീറ്റർ പരിധിയിൽ ടോൾ പ്ളാസയുള്ള പാതകളിലെ ദൈന്യദിന യാത്രക്കാർക്ക് ലാഭകരമാകും.
കാർഡിന്റെ ആക്ടിവേഷനും പുതുക്കലും: രാജ്മാർഗ് യാത്ര ആപ്പ് അല്ലെങ്കിൽ ദേശീയ പാതാ അതോറിട്ടി, ഉപരിതല ഗതാഗത മന്ത്രാലയം എന്നിവയുടെ വെബ്‌സൈറ്റിൽ. നിലവിൽ ഫാസ്ടാഗ് ഉപയോഗിക്കുന്നവർക്ക് വാർഷിക പാസിലേക്ക് മാറാം.
ഒരു വർഷം അല്ലെങ്കിൽ 200 ടോൾ പ്ളാസകൾ പൂർത്തിയാകും വരെ ആവർത്തിച്ച് റീചാർജ് ചെയ്യേണ്ടതില്ല. കാലാവധി കഴിഞ്ഞാൽ 3000 രൂപ അടച്ച് റീചാർജ് ചെയ്‌തില്ലെങ്കിൽ സാധാരണ ഫാസ്റ്റ്ടാഗ് ആയിമാറും (100 കിലോമീറ്ററിന് 50 രൂപ കണക്കിന് ഫ്ലാറ്റ് ടോൾ).
വാർഷിക പാസ് ലാഭം: 3000 രൂപയ്‌ക്ക് 200 തവണ ടോൾ പ്ളാസ കടക്കാം (ശരാശരി നിരക്ക് 15 രൂപ). നിലവിൽ ശരാശരി 50 രൂപ നിരക്കിൽ 200 തവണ ടോൾ പ്ളാസ കടക്കാൻ 10,000 രൂപയാണ് ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |