ന്യൂഡൽഹി: കർണാടകയിലെ വോട്ടിംഗ് ക്രമക്കേടിന്റെ തെളിവുകൾ പുറത്തു വിട്ട് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതിലൂടെ പ്രതിപക്ഷം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നത്. അവിടെ എസ്.ഐ.ആർ എന്ന പേരിലുള്ള വോട്ടർ പട്ടിക പരിഷ്‌കരണം പ്രതിപക്ഷ വോട്ടുകളെ നിഷ്ക്രിയമാക്കാനാണെന്ന് അവർ ആരോപിക്കുന്നു.
അതേസമയം, രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ച ബംഗളൂരുവിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.
സോഷ്യൽ മീഡിയയിൽ ഇലക്ഷൻ കമ്മിഷനും മോദി സർക്കാരിനും എതിരായ പ്രചാരണം ശക്തമാക്കാനാണ്
വോട്ടർ പട്ടിക ആരോപണത്തിന് പിന്തുണ തേടി കോൺഗ്രസ് Votechori.in എന്ന വെബ് പോർട്ടൽ തുടങ്ങിയത്. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ എന്നിവരുടെ ഒപ്പുള്ള
സർട്ടിഫിക്കറ്റ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |