ഉള്ള്യേരി : കാരുണ്യ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സാമൂഹ്യ പ്രവർത്തകൻ എടാടത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.എം.വിനോദ് കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് മമ്പാട് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ആലംകോട് സരേഷ് ബാബു, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ബിച്ചു ഉണ്ണികുളം, ഉള്ളിയേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ.സരേഷ്, ബിജി സെബാസ്റ്റ്യൻ,ടി. ഹരിദാസൻ ആൻസിഫ്,ശ്രീധരൻ പാലയാട്, കൃഷ്ണൻ കൂവിൽ,
തുടങ്ങിയവർ പ്രസംഗിച്ചു. നടുവണ്ണൂർ ഇ ട്രസ്റ്റ് ഐ കെയർ , കാരുണ്യ ട്രസ്റ്റുമായി സഹകരിച്ച് സൗജന്യ നേത്ര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |