പത്തനംതിട്ട : മൃഗസംരക്ഷണവകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവെറ്ററിനറി തസ്തികയിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. പറക്കോട് ബ്ലോക്ക് (അടൂർ വെറ്ററിനറി പോളിക്ലിനിക്ക്), മല്ലപ്പള്ളി ബ്ലോക്ക് (മല്ലപ്പള്ളി വെറ്ററിനറി ഹോസ്പിറ്റൽ )എന്നീ ബ്ലോക്കുകളിലേക്കാണ് നിയമനം. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നാളെ വൈകിട്ട് മൂന്നിനാണ് അഭിമുഖം.
യോഗ്യത: കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും വെറ്ററിനറി ലബോറട്ടറി ക്ലിനിക്ക്, ഫാർമസി ആൻഡ് നഴ്‌സിംഗ് വിഷയത്തിൽ സ്‌റ്റൈപ്പന്റോടുകൂടി പരിശീലനം ലഭിച്ചവർ, ഇവരുടെ അഭാവത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് യോഗ്യതയുള്ളവർ അല്ലെങ്കിൽ വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറി ഫാർമർ എന്റർപ്രണർ, സ്‌കൂൾ പൗൾട്രി ഫാർമർ എന്ന വിഷയത്തിൽ ദേശീയ നൈപുണ്യ യോഗ്യത നേടിയവർ. എൽ.എം.വി ലൈസൻസ്. ഫോൺ: 0468 2322762.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |