കൊല്ലം: ചെങ്കോട്ടയിൽ നടക്കുന്ന 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി കുന്നത്തൂർ പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണനും. ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തുനിന്ന് അഞ്ച് പഞ്ചായത്ത് പ്രസിഡന്റുമാർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. അതിൽ നിന്നാണ് അപൂർവ സൗഭാഗ്യം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് മുൻ പ്രിൻസിപ്പലും പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറിയുമായ സി. ഉണ്ണിക്കൃഷ്ണനെ തേടിയെത്തിയത്. നാളെ ദില്ലിയിലേക്ക് തിരിക്കും. ജില്ലയിൽ ആദ്യമായി സമ്പൂർണ കുടിവെളള പദ്ധതി നടപ്പാക്കിയത് പടി.കല്ലട ഗ്രാമപഞ്ചായത്താണ്. ബയോ സൗഹൃദ പഞ്ചായത്ത്, സഞ്ചരിക്കുന്ന ആശുപത്രി, സോളാർ, ടൂറിസം പദ്ധതികളും നടപ്പാക്കാൻ എൽ.ഡി.എഫ് ഭരണസമിതിക്ക് സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |