തിരുവനന്തപുരം: അംഗീകാരമില്ലാത്ത വർക്ക് ഷോപ്പുകളിൽ പൊലീസ് വാഹനങ്ങൾ സ്ഥിരമായി റിപ്പയറിംഗ് നടത്തുന്നതിൽ ക്രമക്കേടുണ്ടെന്ന് സംശയിച്ച് ധനകാര്യവകുപ്പ് ഇൻസ്പെക്ഷൻ വിഭാഗം. പൊലീസ് വാഹനങ്ങൾ വർഷത്തിൽ ഏഴും എട്ടും തവണ റിപ്പയറിംഗ് നടത്തുന്നുണ്ട്. അതിന് പിന്നിൽ പണം തട്ടാനുള്ള ശ്രമമുണ്ടെന്നാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തു.
കൊല്ലം എ.ആർ ക്യാമ്പിലെ 154 വണ്ടികൾ 1094 തവണയാണ് റിപ്പയർ ചെയ്തത്. ഇതിനുമാത്രം റിപ്പയറിംഗ് ഇവയ്ക്ക് വരുന്നത് എങ്ങനെയാണ്. ഒരു വണ്ടിക്കു തന്നെ ഏഴും എട്ടും തവണ പണി നട ത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളേജ്, തൃശൂർ പൊലീസ് അക്കാഡമി എന്നിവിടങ്ങളിലെ വണ്ടികളുടെ അറ്റകുറ്റപ്പണിയിലും സമാനമായ ക്രമക്കേടുകളുണ്ട്.
പൊലീസ് വണ്ടി നന്നാക്കാൻ പൊലീസിന് സ്പെഷ്യൽ വിഭാഗമുണ്ട്. കൂടാതെ പത്തിലേറെ സ്വകാര്യ വർക്ക് ഷോപ്പുകൾക്ക് അംഗീകാരവും നൽകിയിട്ടുണ്ട്. ഇതൊന്നും ഉപയോഗിക്കാതെ അംഗീകാരമില്ലാത്ത സ്വകാര്യ വർക്ക് ഷോപ്പുകളുടെ റിപ്പയറിംഗ് ബില്ലുകൾ സമർപ്പിച്ചതാണ് ഇൻസ്പെക്ഷൻ വിഭാഗം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |