പ്രമാടം : മല്ലശേരി വൈ.എം.സി.എയുടെ പ്രവർത്തനോദ്ഘാടനവും പ്രതിഭാസംഗമ ഉദ്ഘാടനവും അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം നിർവഹിച്ചു. വൈ.എം.സി.എ പ്രസിഡന്റ് കുഞ്ഞുമ്മൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഔട്ട് സ്റ്റാൻഡിംഗ് പ്രൊഫസർ ആൻഡ് ഡീൻ ഡോ.രാജു കെ.ജോർജ്ജ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ഡോ.ജോർജ്ജ് വർഗീസ്, രാജു ജോൺ, ബെന്നി വർഗീസ്, പ്രൊഫ.മാമൻ സക്കറി, പോൾ വി.ജോഷ്വ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |