കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ നീളുന്ന പരാതിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. മാദ്ധ്യമപ്രവർത്തകൻ എം.ആർ. അജയൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 2017 ഫെബ്രുവരിയിൽ കൊച്ചിയിൽ ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.
മാസപ്പടി: ഹർജി
ഇന്ററിം ബോർഡിന്റെ
മറുപടിക്കായി മാറ്റി
കൊച്ചി: സി.എം.ആർ.എൽ- എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിനെ കേൾക്കേണ്ടത് അനിവാര്യമെന്ന് ഹർജിക്കാരൻ. ബോർഡിന് നോട്ടീസ് അയച്ചിട്ടും മറുപടി നൽകാത്തതിനെ തുടർന്നാണ് ഹർജിക്കാരനായ മാദ്ധ്യമപ്രവർത്തകൻ എം.ആർ. അജയൻ ഇക്കാര്യം അറിയിച്ചത്. തുടർന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി വിശദീകരണത്തിനായി സെപ്തംബർ 16ന് പരിഗണിക്കാൻ മാറ്റി. മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് ഇല്ലാത്ത സേവനത്തിന്റെ പേരിൽ സി.എം.ആർ.എൽ 1.72 കോടി നൽകിയെന്ന സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |