തിരുവനന്തപുരം: സ്നേഹസ്പർശം ഫൗണ്ടേഷന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് ടെലിവിഷൻ ദൃശ്യമാദ്ധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. കൗമുദി ടിവി സംപ്രേഷണം ചെയ്യുന്ന സ്നേക്ക് മാസ്റ്ററിന്റെ പ്രൊഡ്യൂസർ കിഷോർ കരമനയും ക്യാമറാമാൻ അനൂപ് വി.ജെയും പുരസ്‌കാരത്തിന് അർഹരായി.
15ന് വൈകിട്ട് 4ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. മന്ത്രിമാർ, കലാ-സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നിർദ്ധനരായ 501 കുടുംബങ്ങൾക്ക് ഓണക്കിറ്റ്, ഓണക്കോടി വിതരണവും പ്രമുഖ വ്യക്തികളെ ആദരിക്കലും നടക്കും. തുടർന്ന് ഉത്രാടപ്പൂനിലാവ് സിന്ദൂർ എന്ന മെഗാ ഷോയും നടക്കുമെന്ന് ജൂറി ചെയർമാൻ ലെനിൻ അയിരൂപ്പാറയും ഫൗണ്ടേഷൻ ചെയർമാൻ പാച്ചല്ലൂർ സുരേഷ് മാധവും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |