നാദാപുരം: കല്ലാച്ചി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ധർണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസ് ഉദ്ഘാടനം ചെയ്തു. എം.സി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.
ഗതാഗത കുരുക്കിൽ പൊറുതി മുട്ടിയ കല്ലാച്ചി ടൗണിനെ മോചിപ്പിക്കാൻ അടിയന്തരമായി പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അറ്റകുറ്റപ്പണി ചെയ്യണമെന്നും അല്ലാത്തപക്ഷം വ്യാപാരികൾ പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിക്കുന്നതുൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നേതാക്കൾ പറഞ്ഞു. ജലീൽ വാണിമേൽ, ശ്രീരാമൻ എ.സി.സി, റ്റാറ്റ അബ്ദുറഹിമാൻ, സുധീർ ഒറ്റപുരക്കൽ, തണൽ അശോകൻ, പവിത്രൻ, പോക്കുഹാജി, ഷഫീഖ്, ജമാൽ, ഷംസുദ്ദീൻ ഇല്ലത്ത് എന്നിവർ നേതൃത്വംനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |