നെടുങ്ങാടപ്പള്ളി: വായ്പൂര് - നെടുങ്ങാടപ്പള്ളി - ചങ്ങനാശേരി റൂട്ടിൽ 68 വർഷമായി മുടങ്ങാതെ സർവീസ് നടത്തുന്ന ഫൗസിയ ബസിന് നെടുങ്ങാടപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി . ബസ് ഡ്രൈവർ ഗിരീഷ് കുമാറിനെയും കണ്ടക്ടർ സലീമിനെയും നെടുങ്ങാടപ്പള്ളിയിലെ വ്യാപാരിയായ വിജയൻ ഇ. ജി., മുതിർന്ന ഡ്രൈവർ എം. എം. ജോർജ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. യാത്രക്കാർക്ക് മധുരം വിതരണം ചെയ്തു. കറുകച്ചാൽ, കുന്നന്താനം ഗ്രാമപഞ്ചായത്ത് അംഗങ്ങളും പൗരാവലി അംഗങ്ങളുമായ ഷീല പ്രസാദ്, ഗിരീഷ് കുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു. നെടുങ്ങാടപ്പള്ളി പൗരാവലി അംഗങ്ങളായ മനോജ്, ജോബി, ജോസ്, ഈപ്പച്ചൻ മലയിൽ, പ്രിൻസ്, പ്രസാദ് കുറ്റപ്പുഴ, അനീഷ് തോമസ്, ദീപു, ജിനു, എബ്രഹാം ചാക്കോ, മാത്യു എബ്രഹാം, കെന്നി, ബിജു, പ്രസാദ് അക്കരപ്പറമ്പിൽ, പ്രസാദ് പുതുക്കുളം, ലിജോ, വിനോദ്, നെടുങ്ങാടപ്പള്ളിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |