ആലപ്പുഴ: ധൻബാദ് - ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ആർപിഎഫ് നടത്തിയ പരിശോധനയിലാണ് എസ് 3 കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.
ഇതിന് മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ട്രെയിനിലെ ശുചിമുറിക്കുള്ളിൽ ഒരു ബാഗിൽ തുണികൾക്കിടയിൽ തിരുകി വച്ച നിലയിലായിരുന്നു അന്ന് നവജാത ശിശുവിന്റെ മൃതദേഹം ലഭിച്ചത്. ബീഹാറിലായിരുന്നു സംഭവം. സ്വന്തം പിതാവിന്റെ ബലാത്സംഗത്തിനിരയായി ഗർഭം ധരിച്ച യുവതി കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് കണ്ടെത്തി. പ്രസവിച്ച പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല. കുട്ടിയുടെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |