ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിലെ നിർണായക പ്രഖ്യാപനമാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകരിച്ച പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജന (പി.എം-വി.ബി.ആർ.വൈ). രണ്ടു വർഷത്തിനുള്ളിൽ മൂന്നരക്കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യം. ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് 99,446 കോടി വകയിരുത്തിയിരുന്നു.
ഉത്പാദനമേഖലയിൽ ജോലിയിൽ പ്രവേശിക്കുന്ന ഒരു ലക്ഷം രൂപവരെ ശമ്പളമുള്ളവരുടെ 15,000 രൂപ വരെയുള്ള ഇ.പി.എഫ് വിഹിതം കേന്ദ്രം നൽകും. മാസം 3000 രൂപ വരെ തൊഴിലുടമകളുടെ ഇ.പി.എഫ് വിഹിതവും നൽകും. സ്ഥാപനങ്ങൾക്ക് രണ്ടു വർഷം വരെയും നിർമ്മാണമേഖലയിൽ ഇത് നാലു വർഷം വരെയുമാണ്. 2025 ആഗസ്റ്റ് ഒന്നിനും 2027 ജൂലായ് 31നും ഇടയിൽ നടത്തുന്ന നിയമനങ്ങൾക്കാണ് ബാധകം.
50ൽ താഴെ ജീവനക്കാരുള്ള തൊഴിലുടമകൾ കുറഞ്ഞത് ആറുമാസത്തേക്ക് രണ്ട് ജീവനക്കാരെയോ അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള തൊഴിലുടമകൾ അഞ്ച് ജീവനക്കാരെയോ പുതുതായി നിയമിച്ചാൽ ഈ ആനുകൂല്യം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |