ന്യൂഡൽഹി: ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം തുടർച്ചയായി പന്ത്രണ്ടു തവണ നടത്തിയെന്ന ഖ്യാതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ 103 മിനിറ്റ് പ്രസംഗിച്ചതോടെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗമെന്ന റെക്കാഡും കുറിച്ചു.
1966 മുതൽ 1977 മാർച്ച് വരെ ഇന്ദിരാഗാന്ധി തുടർച്ചയായി 11 തവണ സന്ദേശം നൽകിയിട്ടുണ്ട്. പിന്നീട് 1980 മുതൽ 1984 ഒക്ടോബറിൽ വധിക്കപ്പെടുന്നതുവരെയുള്ള അഞ്ചുവർഷവും ചേർത്താൽ മൊത്തം 16 തവണയാണ് ഇന്ദിരയുടെ പ്രസംഗം.
റെക്കോഡ് പ്രഥമ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്‌റുവിനാണ്. 1947 മുതൽ 1963 വരെ 17 തവണ.
2004 മുതൽ 2014 വരെ അധികാരത്തിലിരുന്ന
മൻമോഹൻ സിംഗ് 10 തവണയാണ് പ്രസംഗിച്ചത്.
ദൈർഘ്യത്തിൽ മോദി സ്വന്തം റെക്കോഡ് തിരുത്തി. 2024ലെ 98 മിനിറ്റാണ് വഴിമാറിയത്.
രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി 1964, 65 വർഷങ്ങളിൽ പ്രസംഗിച്ചു. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിക്ക് അഞ്ച് തവണ അവസരമുണ്ടായി. 1998 മുതൽ 2004 വരെ വാജ്‌പേയിക്ക് ആറ് തവണയും.
ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തീം നവ്യഭാരത് എന്നതായിരുന്നു. സമ്പന്നവും സുരക്ഷിതവും സ്വയംപര്യാപ്തവുമായ രാജ്യം കെട്ടിപ്പടുത്ത് 2047 ഓടെ വികസിത് ഭാരത് ആവുക എന്നതാണ് ആശയം.
ദൈർഘ്യമേറിയ പ്രസംഗം
ഏറ്റവും ചെറിയ പ്രസംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |