തിരുവനന്തപുരം: സംസ്ഥാനത്ത് 21 ട്രെയിനുകൾക്ക് ഈ മാസം മുതൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
ധൻബാദ് - ആലപ്പുഴ എക്സ്‌പ്രസിന് ഗുഡിയാട്ടം, വാണിയമ്പാടി സ്റ്റേഷനുകളിൽ. പാലക്കാട് - തിരുച്ചിറപ്പള്ളി എക്സ്‌പ്രസിന് സിംഗനല്ലൂരിൽ. നിലമ്പൂർ- കോട്ടയം എക് സ് പ്രസിനും കോട്ടയം - നിലമ്പൂർ എക്‌സ്‌പ്രസിനും മേലാറ്റൂർ,പട്ടിക്കാട്, കുലുക്കല്ലൂർ സ്റ്റേഷനുകളിൽ. തിരുവനന്തപുരം - വേരാവൽ എക്സ് പ്രസിന് കൊയിലാണ്ടി, പയ്യന്നൂർ സ്റ്റേഷനുകളിൽ. കാരയ്ക്കൽ - എറണാകുളം,എറണാകുളം -കാരയ്ക്കൽ എക് സ് പ്രസുകൾക്ക് ഒറ്റപ്പാലത്ത്. നിലമ്പൂർ - തിരുവനന്തപുരം രാജ്യറാണിക്ക് തിരുവല്ലയിൽ. മംഗലാപുരം - തിരുവനന്തപുരം എക് സ് പ്രസിന് തിരുവല്ലയിൽ. ചെന്നൈ എഗ്മൂർ - ഗുരുവായൂർ, എക്സ് പ്രസിന് ഹരിപ്പാട്ട്. ഗുരുവായൂർ - ചെന്നൈ എഗ്മൂർ എക് സ് പ്രസിന് ഹരിപ്പാടും ചിറയിൻകീഴും. നാഗർകോവിൽ - കോയമ്പത്തൂർ,കോയമ്പത്തൂർ - നാഗർകോവിൽ എക് സ് പ്രസുകൾക്ക് ഇരുഗൂർ,സിംഗനല്ലൂർ,അരൽവാമൊഴി, മേലേപ്പാളയം സ്റ്റേഷനുകളിൽ. മധുര - പുനലൂർ,പുനലൂർ - മധുര എക് സ് പ്രസുകൾക്ക് അരൽവാമൊഴിയിലും നംഗുനേരിയിലും. ഹൗറ - കന്യാകുമാരി എക്സ് പ്രസിന് കൊടൈക്കനാലിൽ. ആഗസ്റ്റ് 18 മുതലാണ് ഇവയ്ക്ക് സ്റ്റോപ്പുള്ളത്.
നാഗർകോവിൽ - ഗാന്ധിധാം എക് സ് പ്രസിന് കൊയിലാണ്ടി,പയ്യന്നൂർ, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ ആഗസ്റ്റ് 19 മുതൽ. തിരുവനന്തപുരം നോർത്ത് - ഭവനഗർ എക് സ് പ്രസിന് പയ്യന്നൂരിൽ ആഗസ്റ്റ് 21മുതൽ. തിരുവനന്തപുരം നോർത്ത് - ശ്രീഗംഗാനഗർ എക് സ് പ്രസിന് കൊയിലാണ്ടിയിലും കന്യാകുമാരി - ഹൗറ എക് സ് പ്രസിന് കൊടൈക്കനാൽ റോഡ് സ്റ്റേഷനിലും ആഗസ്റ്റ് 23മുതൽ. പുതുച്ചേരി - കന്യാകുമാരി എക്സ് പ്രസിന് വള്ളിയൂരിൽ ആഗസ്റ്റ് 24മുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |