ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് എപ്പോഴും ഉടക്ക് സ്വഭാവം കാണിച്ചിരുന്ന വ്യക്തിയാണ് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. അടുത്തിടെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടും ഇന്ത്യയ്‌ക്കെതിരെ കടുത്തവിമർശനമാണ് അഫ്രീദി ഉയർത്തിയത്. ഇപ്പോഴിതാ ടീമിലുള്ള കാലത്ത് പാകിസ്ഥാനിൽ വച്ച് അഫ്രീദിയുമായി ഉടക്കുകയും അയാൾക്ക് വായടച്ച മറുപടി നൽകുന്നകയും ചെയ്ത സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പത്താൻ പഴയ സംഭവത്തെക്കുറിച്ച് പറഞ്ഞത്.
'2006ലെ പര്യടനത്തിനിടെ കറാച്ചിയിൽ നിന്ന് ലാഹോറിലേക്ക് പോകുന്ന വിമാനത്തിലാണ് ഇരുടീമുകളും യാത്രചെയ്തത്.യാത്രയ്ക്കിടെ അടുത്തെത്തിയ അഫ്രീദി എന്റെ തലയിൽ കൈവച്ചു. തുടർന്ന് മുടിയിൽ കൈവിരൽ ഓടിച്ചുകൊണ്ട് എങ്ങനെയുണ്ട് കുട്ടീ എന്ന് എന്നോട് ചോദിച്ചു. നിങ്ങൾ എപ്പോൾ മുതലാണ് എന്റെ പിതാവ് ആയതെന്നായിരുന്നു എന്റെ മറുചോദ്യം. തുടർന്ന് അഫ്രീദി ചില മോശംവാക്കുകൾ പറഞ്ഞു.
അപ്പോൾ ഞാൻ പാക് ഓൾറൗണ്ടർ അബ്ദുൾ റസാഖിന് അടുത്താണ് ഇരുന്നിരുന്നത്. ഇവിടെ (പാകിസ്ഥാനിൽ ) എന്തെല്ലാം തരം ഇറച്ചികൾ കിട്ടുമെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അവിടെ കിട്ടുന്ന മാംസങ്ങളെക്കുറിച്ച് എന്നോട് അബ്ദുൾ റസാഖ് വിശദമായി പറഞ്ഞുതന്നു. ഇതുകേട്ടശേഷം ഇവിടെ പട്ടിയിറച്ചി ലഭിക്കുമോ എന്ന് ഞാൻ ചോദിച്ചു. ഇതുകേട്ട് ഞെട്ടിയ അബ്ദുൾ റസാഖ് എന്തിനാണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്ന് ചോദിച്ചു. ഉടൻ ഞാൻ അഫ്രീദിയെ ചൂണ്ടിക്കാട്ടിയിട്ട് അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു. കുറച്ചുനേരമായി ഇരുന്ന് കുരയ്ക്കുന്നു എന്നുപറഞ്ഞു. ഇത് അഫ്രീദി കേട്ടെങ്കിലും അയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. പിന്നീട് അഫ്രീദി എന്തുപറഞ്ഞാലും നോക്കൂ, അവൻ വീണ്ടും കുരയ്ക്കുന്നു എന്ന് ഞാൻ പറയുമായിരുന്നു. അതോടെ അഫ്രീദി നിശബ്ദനായി. ആ വിമാനയാത്ര തീരുംവരെ അഫ്രീദി ഒരക്ഷരവും മിണ്ടാതെ ഇരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |