ശിവഗിരി:ശിവഗിരി മഠത്തിന്റെ നിർദ്ദേശാനുസരണം ശ്രീനാരായണ മാസാചരണത്തിന് ചിങ്ങം ഒന്നായ ഇന്ന് തുടക്കം കുറിക്കും.ഭക്തരുടെ വസതികളിലും ഗുരു ക്ഷേത്രങ്ങളിലും പുലർച്ചെ 6.15ന് ഗുരു അവതാര മുഹൂർത്ത പ്രാർത്ഥനയോടെയാകും തുടക്കം കുറിക്കുക.സായാഹ്നങ്ങളിൽ വിശേഷാൽ പൂജകൾ,സത്സംഗം,ഗുരുദേവ കൃതി പാരായണം,പ്രഭാഷണങ്ങൾ എന്നിവയുണ്ടാകും.ഗുരുദേവനെയും ഗുരുദർശനത്തെയും അറിയുന്നതിനും ഗുരുവിന്റെ സന്യസ്ത,ഗ്രഹസ്ഥ ശിഷ്യരെയും മറ്റു സാമൂഹിക നവോത്ഥാന മേഖലകളിൽ സംഭാവന സമർപ്പിച്ചവരെയും വിലയിരുത്തുന്നതിനും ശ്രീനാരായണ മാസാചരണവേള പ്രയോജനപ്പെടുത്തുന്നതിൽ എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളും തയ്യാറാകും വിധമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.എസ്.എൻ.ഡി.പി യോഗം ശാഖകൾ,കുടുംബയൂണിറ്റുകൾ,ഗുരുധർമ്മ പ്രചരണസഭ യൂണിറ്റുകൾ,മറ്റു ഗുരുദേവ പ്രസ്ഥാനങ്ങൾ തുടങ്ങിയവയൊക്കെ വർഷങ്ങളായി മാസാചരണം നടത്തിവരുന്നു.ആലുവ സർവമത സമ്മേളനശതാബ്ദി,ഗാന്ധി-ഗുരുദേവ സമാഗമശതാബ്ദി തുടങ്ങിയ വിവിധങ്ങളായ വിശേഷാൽ പരിപാടികളിലൂടെ ലോകത്തെവിടെയും ഗുരുദേവദർശനം പ്രചരിച്ചുകൊണ്ടിരിക്കുന്ന കാലയളവിലാണ് ഇക്കൊല്ലത്തെ ശ്രീനാരായണ മാസാചരണം കടന്നുവന്നത്.വത്തിക്കാനിലും ലണ്ടനിലും ഡൽഹിയിലുമെല്ലാം സംഘടിപ്പിച്ച ശതാബ്ദിസമ്മേളന സ്മരണകൾ ഭക്ത മനസ്സുകളിൽ നിറഞ്ഞുനിൽക്കുകയാണ്.ശതാബ്ദി സമ്മേളനങ്ങൾ ലോകത്തിന്റെ വിവിധ മേഖലകളിലും തുടരുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |