ന്യൂഡൽഹി: വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെ തങ്ങളുടെ നടപടികൾ സുതാര്യമെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഷ്ട്രീയ പാർട്ടികളുടെ സഹരണം കൂടി ഉറപ്പാക്കിയാണ് വോട്ടർ പട്ടിക തയ്യാറക്കലിന്റെ ഓരോ ഘട്ടവും കടന്നുപോകുന്നത്. തിരഞ്ഞെടുപ്പിനുശേഷം വെറുതേ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ന്യായമായ ആശങ്കകൾ പരിഹരിക്കും. ബൂത്ത് ലെവൽ ഓഫീസർന്മാരുടെ സഹയത്തോടെയാണ് ഇലക്ട്രൽ രജിസ്ടേഷൻ ഓഫീസർമാർ വോട്ടർ അന്തിമമാക്കുന്നത്. കരട് പട്ടിക ഡിജിറ്റൽ, ഫിസിക്കൽ ഫോർമാറ്റുകളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവ രാഷ്ട്രീയ പാർട്ടികൾക്കും കൈമാറുന്നുണ്ട്. സുതാര്യത ഉറപ്പാക്കാൻ കമ്മിഷൻ വെബ്സൈറ്റും ലഭ്യമാക്കുന്നു.
പരിശോധിക്കാതെ
പ്രശ്നമുണ്ടാക്കുന്നു
കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം തെറ്റുകളുണ്ടെങ്കിൽ ചൂണ്ടികാണിക്കാൻ വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടിക്കും ഒരു മാസം സമയമുണ്ട്
അന്തിമ വോട്ടർ പട്ടിക പുറത്തുവിട്ട ശേഷം ആദ്യ അപ്പീൽ ജില്ലാ മജിസ്ട്രേറ്റിനും രണ്ടാമത്തത് ചീഫ് ഇലക്ട്രൽ ഓഫീസർക്കും നൽകണം
ചില രാഷ്ട്രീയ പാർട്ടികളും ബൂത്ത് ഏജന്റുമാരും കരട് പട്ടിക പരിശോധിക്കുന്നില്ല. തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള അവസരം അങ്ങനെ നഷ്ടപ്പെടുന്നു
അവസരം നഷ്ടമാക്കിയശേഷം ഇപ്പോൾ ഓരോന്ന് ഉയർത്തിക്കൊണ്ടു വരുന്നു. എന്നാലും ഡാറ്റ ബേസ് ശുദ്ധീകരിക്കാനുള്ള ഇടപെടൽ സ്വാഗതം ചെയ്യുന്നു
രാഹുലിന് ഇന്ന്
മറുപടി
രാഹുൽ ഗാന്ധി ഉയർത്തിയ 'വോട്ട് മോഷണ" ആരോപണത്തിൽ കമ്മിഷൻ ഇന്ന് മറുപടി നൽകും. ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ 3ന് മാദ്ധ്യമങ്ങളെ കാണും. ഗ്യാനേഷ്‌കുമാർ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വാർത്താസമ്മേളനമാണിത്. ബീഹാറിലെ വോട്ടർപട്ടിക പുതുക്കൽ നടപടിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിലും പ്രതികരിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |