അന്നമനട: വരും നൂറ്റാണ്ട് നിർമ്മിത ബുദ്ധി നിയന്ത്രിക്കുന്ന കാലമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. വെണ്ണൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും കർഷകർക്കും വിവിധ
മേഖലകളിൽ നേട്ടം കൈവരിച്ചവർക്കും ആദരം നൽകുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇക്കോ ഷോപ്പ്,
കാർഷിക സ്റ്റോറേജ്, നഴ്‌സറി വികസനം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും വി.ഡി.സതീശൻ നിർവഹിച്ചു. മുൻ എം.എൽ.എ ടി.യു.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്ക് പഠനം എളുപ്പമാക്കുന്നതിനെക്കുറിച്ച് ജെ.സി.ഐ ട്രെയിനർ വേണുഗോപാൽ ക്ലാസ് നൽകി. ബാങ്ക് പ്രസിഡന്റ് എം.ബി.പ്രസാദ്, സെക്രട്ടറി ഇ.ഡി.സാബു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |