ആലപ്പുഴ : ട്രെയിനിൽ നിന്ന് മൂന്നുമാസം പ്രായമുള്ള ഗർഭസ്ഥശിശുവിന്റെ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരുടെ മൊഴിയെടുക്കുമെന്ന് ആർ.പി.എഫ് അറിയിച്ചു. ഈ കോച്ചുകളിൽ സഞ്ചരിച്ചിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. വ്യാഴാഴ്ച രാത്രി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസിലെ എസ്-4, എസ്-5 സ്ലീപ്പർ കോച്ചുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തെ ചവറ്റുകുട്ടയ്ക്ക് സമീപത്ത് നിന്നാണ് ശുചീകരണത്തൊഴിലാളികൾ ഭ്രൂണം കണ്ടെത്തിയത്. വെള്ളിയാഴ്ച ആർ.പി.എഫും ഫോറൻസിക് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ ബോഗിയിലെ 51, 52 സീറ്റുകളിലായി രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |