കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം ഡോ. ഡി.സച്ചിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കൈരളി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുമാരൻ, കാവിലുംപാറ ഗ്രാമ പഞ്ചായത്ത് അംഗം കെ.പി.ശ്രീധരൻ, കുറ്റ്യാടി ഗവ.ആശുപത്രി സൂപ്രണ്ട് അനുരാധ, ഡോ. ടി.പി ശ്രുതി, ഡോ.മിനി, ഡോ.പി.കെ.ഷാജഹാൻ, ഡോ.അമൽ ജ്യോതി എന്നിവർ പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |