ചവറ: ചവറ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ അമ്മമാർ എന്ന മുദ്രാവാക്യം ഉയർത്തി മെഗാ കുടുംബമേള സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കിഷോർ അമ്പിലാക്കര അദ്ധ്യക്ഷനായി. മത്സര പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ പ്രതിഭകളെ ഡി.സി.സി വൈസ് പ്രസിഡന്റ് ആർ. അരുൺരാജ് ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴുത്ത് ഗിരീഷ്, ചവറ ഗോപകുമാർ, ബാബുജി പട്ടത്താനം, അഡ്വ. സുരേഷ് കുമാർ, ശരത് പട്ടത്താനം, ചവറ ഹരീഷ് കുമാർ, എം.സുശീല, കെ. ഫസലുദ്ദീൻ, ശിവശങ്കരക്കുരുക്കൾ മണ്ണൂർകന്ന ബാബു പിള്ള, ബാബു ഭാസ്കർ, ശശിധരൻ പിള്ള, ബാബുക്കുട്ടൻ, ചവറ മനോഹരൻ, കുറ്റിയിൽ സലാം, സനൽ നങ്ങേഴം, കുറ്റിയിൽ നിസാം, വസന്തകുമാർ, ഗുരുപ്രകാശ്, പി.കെ.ലളിത, അനൂപ് പട്ടത്താനം സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |