ശ്രീകൃഷ്ണപുരം: പെൻഷൻ കൈകൂലിയല്ല അവകാശമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ് എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കെ.എസ്.കെ.ടി.യു സംഘടിപ്പിക്കുന്ന ആത്മാഭിമാന സംഗമങ്ങൾക്ക് തുടക്കമായി. ശ്രീകൃഷ്ണപുരം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.ചിന്നക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എ.എസ്.മധു അദ്ധ്യക്ഷനായി. പി.അരവിന്ദാക്ഷൻ, വി.പ്രജീഷ് കുമാർ, എം.സുകുമാരൻ, എം.കെ.പ്രദീപ്, എം.അജയ് കുമാർ, എ.പി.ദീപു സംസാരിച്ചു. കരിമ്പുഴ, വില്ലേജിൽ കാവുണ്ടയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ സംഗമം ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. കുലിക്കിലിയാട് ചേർന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം എം.മോഹനൻ ഉദ്ഘാടനം ചെയ്തു. സി.രാധാ കൃഷ്ണൻ അദ്ധ്യക്ഷനായി. കോട്ടപ്പുറത്ത് സി.പി.എം ലോക്കൽ സെക്രട്ടറി കെ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പി.ശങ്കരനാരായണൻ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |