തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും. ഇന്ന് കണ്ണൂർ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. മലയോര, നദിതീര,തീരദേശവാസികൾ ജാഗ്രതപാലിക്കണം.അതിശക്തമായ കാറ്റിനും സാദ്ധ്യത. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. പത്തനംതിട്ട കക്കി,മൂഴിയാർ,ഇടുക്കി മാട്ടുപ്പെട്ടി,കല്ലാർകുട്ടി,ഇരട്ടയാർ,ലോവർ പെരിയാർ,തൃശൂർ ഷോളയാർ,പെരിങ്ങൽകുത്ത്,വയനാട് ബാണാസുരസാഗർ ഡാമുകളിൽ റെഡ് അലർട്ടുണ്ട്.
വയനാട്ടിൽ അസാധാരണ മഴ
ജില്ലയിൽ ഇന്നലെ അസാധാരണ മഴ.ഉരുൾദുരന്ത മേഖലകളായ വെളളരിമലയിലും മുണ്ടക്കൈ,ചൂരൽമലയിലും മഴ ശക്തം. പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നു.താഴ്ന്ന പ്രദേശങ്ങൾ വെളളപ്പൊക്ക ഭീഷണിയിലായി. ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |