
കരുനാഗപ്പള്ളി: യുവജനങ്ങളുടെ കർമ്മശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് സി.ആർ.മഹേഷ് എം.എൽ.എ. രാജ്യാന്തര യുവജന ദിനത്തോട് അനുബന്ധിച്ച് ഭാരത സർക്കാർ യുവജന കായിക മന്ത്രാലയം കൊല്ലം മേരാ യുവ ഭാരത്, സബർമതി ഗ്രന്ഥശാല, സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കൊല്ലം എസ്.എൻ കോളേജ് നാഷണൽ സർവീസ് സ്കീം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. സന്ദീപ് കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യാതിഥിയായി. സുരേഷ് വെട്ടുകാട്, ഡോ.എസ്.വിദ്യ, എ.സജീവ്, വി.ആർ.ഹരികൃഷ്ണൻ, രാജേഷ് പുലരി, ബിന്ദു വേണുഗോപാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |