തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ എ.എൻ.എം ഓഡിറ്റോറിയത്തിൽ നടന്ന കർഷക ദിനാഘോഷം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. മുതിർന്ന കർഷകരെയും മികച്ച വനിത , സമ്മിശ്ര, എസ്.സി - എസ്.ടി കർഷകരെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ മികച്ച വിദ്യാർത്ഥി കർഷകനെയും ജൈവകൃഷി കർഷകനെയും ആദരിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്, എം.സി. സുരേന്ദ്രൻ, ജയ പരമേശ്വരൻ പി.കെ. പീതാംബരൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കർഷക സെമിനാറിൽ കൂൺ കൃഷിയെക്കുറിച്ച് അസിസ്റ്റന്റ് കൃഷി ഓഫീസർ ജെംസി കുരിയൻ ക്ലാസ് എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |