വൈപ്പിൻ: വൈപ്പിൻ ദ്വീപിലെയും സമീപ ദ്വീപുകളിലെയും യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾക്കായി ദ്വീപ് നിവാസികൾ ഒന്നിക്കുന്നു. റസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാഗ് വിളിച്ചുകൂട്ടിയ യോഗത്തിൽ ഇടപ്പള്ളി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തുകളുടെ സാരഥികൾ, വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തുള്ളവർ, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ആവശ്യങ്ങൾ നേടിയെടുക്കാൻ ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ചു.
ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി.പി.സാബു, ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസി സോമൻ (വൈപ്പിൻ), സരിത സനിൽ (ഇടപ്പള്ളി) , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എക്‌സ്. അക്ബർ (മുളവുകാട്), രസികല (എളങ്കുന്നപ്പുഴ), നീതു ബിനോദ് (നായരമ്പലം), അസീന അബ്ദുൾ സലാം (എടവനക്കാട്), ജില്ലാ പഞ്ചായത്തംഗം അഡ്വ. എം.ബി. ഷൈനി, സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ, മറ്റു സാമുദായിക നേതാക്കളായ കെ.കെ.തമ്പി (ധീവരസഭ), ശ്യാംകുമാർ (കുഡുംബി മഹാജന സഭ), എൻ.ജി.രതീഷ് (കെ.പി.എം.എസ്), രാഷ്ട്രീയ കക്ഷി നേതാക്കളായ എ.പി.പ്രീനിൽ (സി.പി.എം ഏരിയ സെക്രട്ടറി) , കെ.എൽ.ദിലീപ്കുമാർ (സി.പി.ഐ), വി.കെ.ഇക്ബാൽ (കോൺഗ്രസ്), മഹേഷ് (ബി.ജെ.പി), ജോസി പിതോമസ് (കേരളാ കോൺഗ്രസ്), കെ. കെവേലായുധൻ (ജനതാദൾ), ഇ.കെ.അഷറഫ് (മുസ്ലിം ലീഗ്), താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എസ്.രാധാകൃഷണൻ തുടങ്ങിയവർ പങ്കെടുത്തു.
മെട്രോ വൈപ്പിനിലേക്ക് നീട്ടണം
എം.എൽ.എ.ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കളും മുഖ്യ മന്ത്രിയെയും മന്ത്രിമാരെയും കണ്ട് യാത്രാദുരിതത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുകയാണ് ആദ്യഘട്ടമായി ചെയ്യാൻ ആലോചിക്കുന്നത്. കൊച്ചി മെട്രോ വൈപ്പിനിലേക്ക് നീട്ടുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.
ആവശ്യങ്ങൾ
ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തര പാലത്തിലെ പണികൾ അതിവേഗം തീർക്കുക
ഒന്നും മൂന്നും പാലങ്ങൾക്ക് സമാന്തര പാലങ്ങൾ നിർമ്മിക്കുക
തീരദേശറോഡ് അടിയന്തരമായി പണിതീർക്കുക
കണ്ടെയ്‌നർ ടെർമിനലിലേക്കും തിരിച്ചുമുള്ള ചരക്കുകളുടെ മൂന്നിലൊന്നെങ്കിലും റെയിൽ വഴിയാക്കുക
വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന കളമശ്ശേരി വല്ലാർപാടം റെയിൽ യാത്രാവണ്ടികൾ ഓടിക്കാനായി ഉപയോഗിക്കുക
ആലുവ വല്ലാർപാടം റൂട്ടിൽ മെമു സർവ്വീസ് ആരംഭിക്കുക
എളങ്കുന്നപ്പുഴ, പുക്കാട് നിന്ന് കണ്ടെയ്‌നർ റോഡിലേക്ക് പാലം നിർമ്മിക്കുക
കായലോര പാത നിർമ്മിക്കുക
കൊച്ചി മെട്രോ വൈപ്പിനിലേക്ക് നീട്ടുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |