മുഹമ്മ: ജില്ലാ സ്വാതന്ത്ര്യദിന പരേഡിൽ മികച്ചപ്രകടനം കാഴ്ചവച്ച മുഹമ്മ എ ബി വിലാസം എച്ച് .എസ്.എസിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളെ അനുമോദിച്ചു. മുഹമ്മ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ലൈസാദ് മുഹമ്മദ്, ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ എ. എസ്. ഐ നിസാർ, ശ്രീലത എന്നിവരാണ് കേഡറ്റുകൾക്ക് പരിശീലനം നൽകുന്നത്. ർ പി. ആർ. അശ്വതി, ബി. ബിബിൻ ബാബു എന്നിവരാണ് എസ് പി സി യൂണിറ്റിന്റെ ചുമതല വഹിക്കുന്നത്. സ്കൂളിൽ ചേർന്ന അനുമോദന ചടങ്ങിൽ സി.ഐ ലൈസാദ് മുഹമ്മദ് കേഡറ്റുകൾക്ക് മധുരം വിതരണം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി. എസ്.ഐ മനോജ്, എ.എസ് .ഐ ഇൻസാർ, പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചെറിയ, പ്രധാനാദ്ധ്യാപിക നിഷ ദയാനന്ദൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |