വാഷിംഗ്ടൺ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്കായി യുക്രെയിൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി വൈറ്റ് ഹൗസിൽ എത്തി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സെലൻസ്കിയുടെ കൂടിക്കാഴ്ച അല്പ സമയത്തിനകം ആരംഭിക്കും. സമാധാന ശ്രമത്തിന് സെലൻസ്കി ട്രംപിന് നന്ദി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ സഹായം വേണമെന്നും സെലൻസ്കി അഭ്യർത്ഥിച്ചു.പുട്ടിനും സമാധാനം ആഗ്രഹിക്കുന്നതായി ട്രംപ് പറ‌്ഞു. എല്ലാം നന്നായി ഭവിച്ചാൽ ഇന്ന് യുദ്ധം അവസാനിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻചാൻസലർ ഫ്രെഡറിക് മെർസ്, ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ തുടങ്ങിയവരും വൈറ്റ്ഹൗസിൽ എത്തി.
കഴിഞ്ഞ ദിവസം യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി അലാസ്കയിൽ പുട്ടിനുമായി നടന്ന ചർച്ചയ്ത്ത് പിന്നാലെയാണ് സെലൻസ്കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നത്. ഫെബ്രുവരിയിൽ സെലൻസ്കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും അന്ന് തർക്കത്തിൽ അവസാനിിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |