കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി എംപ്ലോയിസ് സൊസൈറ്റിയിലെ സാമ്പത്തിക തിരിമറി ആരോപണത്തിൽ വിജിലൻസ് പരിശോധന. ഒരു കോടിയിലേറെ നിക്ഷേപമുള്ള സൊസൈറ്റിയുടെ മുൻ ഭരണ സമിതിക്കെതിരെയാണ് ആരോപണം ഉയർന്നത്.
ഇന്നലെ സൊസൈറ്റി ഓഫീസിലെത്തിയ വിജിലൻസ് സംഘം വിവിധ രേഖകൾ ഉൾപ്പെടെ പരിശോധനയ്ക്കായി കൊണ്ടുപോയി. മുമ്പ് ലോണെടുത്തവർ തിരിച്ചടച്ചിട്ടില്ലെന്നും നിക്ഷേപകർക്ക് പലിശ മാത്രമാണ് നൽകിയതെന്നുമുൾപ്പെടെയുള്ള പരാതികളിലാണ് അന്വേഷണം.
ആഭ്യന്തര ഓഡിറ്റ് നടക്കുന്ന സമയത്ത് തന്നെയാണ് വിജിലൻസ് പരിശോധനയും നടന്നത്. 2009 മുതൽ വിരമിച്ച ജീവനക്കാരോട് ഉൾപ്പെടെ നേരിട്ടെത്തി വിവരങ്ങൾ ധരിപ്പിക്കാനാവശ്യപ്പെട്ട് ഓഡിറ്റ് വിഭാഗം നോട്ടീസും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |