കൊച്ചി: ഭാരത ഭരണഘടനാ-പാർലമെന്ററി പഠന സ്ഥാപനവും (ഐ.സി.പി.എസ്), കൊച്ചിയിലെ ദേശീയ നിയമ പഠന സർവകലാശാല (ന്യുവാൽസും) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഭരണഘടനാ നിയമം, പാർലമെന്ററി നടപടിക്രമം, നിയമ നിർമ്മാണ കരട് തയ്യാറാക്കൽ എന്നീ മേഖലകളിൽ അക്കാദമിക സഹകരണം, പരിശീലനം, ഗവേഷണം എന്നിവ മുൻ നിർത്തിയാണ് കരാർ. ന്യുവാൽസ് വൈസ് ചാൻസിലർ പ്രൊഫ. (ഡോ.) ജി.ബി. റെഡ്ഡി, ഐ.സി.പി.എസ് ഡയറക്ടർ ഡോ. സീമ കൗൾ സിംഗ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഡോ. ലീന അക്കെ മാത്യു, ജസ്റ്റിസ് എസ്. സിരിജഗൻ, പ്രൊഫ. (ഡോ.) അനിൽ. ആർ.നായർ, സുനിൽ കുമാർ ശർമ്മ, എന്നിവരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |