തൃശൂർ: പൊതുമേഖലാ ജനറൽ ഇൻഷ്വറൻസ് കമ്പനികളുടെ ബ്രാഞ്ച് ഓഫീസുകൾക്ക് മുൻപിൽ ജനറൽ ഇൻഷ്വറൻസ് ഏജന്റുമാർ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി യുണൈറ്റഡ് തൃശൂർ ബ്രാഞ്ചിന്റെ മുൻപിൽ നടക്കുന്ന യോഗം ജില്ലാ സെക്രട്ടറി പോൾസൺ കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.പി. ജോസഫ് ചാലക്കുടിയിലും സംസ്ഥാന എക്‌സിക്യൂട്ടിവ് വർദ്ധനൻ പുളിക്കൽ ഇരിങ്ങാലക്കുടയിലും ജില്ലാ ട്രഷർ ജോജുവർഗിസ് ഓറിയന്റൽ തൃശൂർ ബ്രാഞ്ചിന് മുൻപിലും ഉദ്ഘാടനം ചെയ്യും. ഇരുചക്രവാഹനങ്ങളുടെ ഇൻഷ്വറൻസ് നിരുത്സാഹപ്പെടുത്തുന്ന നടപടികൾ പിൻവലിക്കുക, ഹെവി ട്രക്കുകൾക്കും 15 വർഷത്തിൽ കൂടുതലുള്ള വാഹനങ്ങൾക്കും കമ്മിഷനും ഇൻസന്റീവും അനുവദിക്കുക, പോർട്ട് ചെയ്യുന്ന ഹെൽത്ത് പോളിസികൾക്ക് ഏജൻസികൾക്ക് ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |