കൊച്ചി: സാങ്കേതിക സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഗവ. സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകണമെന്ന വൈസ് ചാൻസലർ ഡോ.കെ. ശിവപ്രസാദിന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി. വി.സി നിയമന വിഷയം സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി.
വകുപ്പ് സെക്രട്ടറിമാർ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനാൽ സർവകലാശാലയിൽ ഭരണ സ്തംഭനമാണെന്നാരോപിച്ച് വി.സി ഫയൽ ചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സർവകലാശാലയെ അടക്കം കക്ഷി ചേർത്ത കോടതി വിഷയം ഓണാവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി.ഒമ്പതംഗ സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് ധനകാര്യ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ സ്ഥിരമായി വിട്ടു നിൽക്കുന്നതിനാൽ പ്രതിസന്ധിയുണ്ടെന്ന് ഹർജിയിൽ പറയുന്നു. ക്വാറം തികയാതെ യോഗം തുടർച്ചയായി പിരിച്ചു വിടുന്നതിനാൽ ബഡ്‌ജറ്റ് പാസാക്കാനോ പണമിടപാടുകൾ നടത്താനോ കഴിയുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |