
കാക്കനാട്: ക്ഷീരമേഖലയിലെആനുകാലിക വിഷയങ്ങളും സംഘങ്ങളുടെ പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നതിന് എറണാകുളം മേഖലാ യൂണിയൻ സംഘടിപ്പിച്ച ആപ്‌കോസ് സംഘം പ്രസിഡന്റുമാരുടെ എറണാകുളം ജില്ലാതല യോഗം കാക്കനാട് കേരളാ ബാങ്ക് ഓഡിറ്റോറിയത്തിൽ ചെയർമാൻ സി.എൻ.വത്സലൻപിള്ള ഉദ്ഘാടനം ചെയ്തു. കർഷകർക്ക് ആശ്വാസമേകാനും പ്രോത്സാഹനത്തിനുമായി പാൽ വില വർദ്ധിപ്പിക്കണമെന്നും മിൽമ മേഖലാ യൂണിയൻ ചെയർമാൻ സി.എൻ.വത്സലൻപിള്ള പറഞ്ഞു. മുൻ ചെയർമാൻ ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ പി.എസ്.നജീബ്,കെ.സി. മാർട്ടിൻ,സിനു ജോർജ്ജ്, മാനേജിംഗ് ഡയറക്ടർ വിൽസൺ.ജെ.പുറവക്കാട്ട് എന്നിവർ സംസാരിച്ചു. 200 ഓളം അംഗസംഘം പ്രസിഡന്റുമാരും യോഗത്തതിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |