മലപ്പുറം: മലപ്പുറം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ആഗസ്റ്റ് 23നും സെപ്തംബർ ആറിനുമായി 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര' എന്ന ടാഗ് ലൈനിൽ മദ്ധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറന്മുള വള്ള സദ്യയുൾപ്പെടെയുള്ള ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ചങ്ങനാശ്ശേരി, ചെങ്ങന്നൂർ താലൂക്കുകളിലെ ഇന്ത്യയിലെ തന്നെ അപൂർവമായ പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ, ആറൻമുള വള്ളസദ്യ, ലോക ഭൗമ സൂചികാ പദവിയിൽ ഇടം നേടിയ ആറന്മുള കണ്ണാടിയുടെ നിർമ്മാണം തുടങ്ങിയവ കാണാൻ അവസരമുണ്ട്. 23ന് രാത്രി എട്ടിന് മലപ്പുറം ഡിപ്പോയിൽ നിന്നും പുറപ്പെട്ട് 24ന് രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഫോൺ: 9400128856, 8547109115.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |