മലപ്പുറം: സംസ്ഥാനത്തെ ആദ്യ ഘട്ട മെഡിക്കൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ പിന്നാക്ക വിഭാഗങ്ങളേക്കാൾ ആനുകൂല്യം ലഭിച്ചത് മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്ല്യു.എസ്). സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ നിന്ന് 2,842 റാങ്ക് വരെ പ്രവേശനം ലഭിച്ചപ്പോൾ ഈഴവ വിഭാഗത്തിൽ നിന്ന് 1,627 റാങ്കിൽ പ്രവേശനം ഒതുങ്ങി. മുസ്‌ലിം - 916, പിന്നാക്ക ഹിന്ദു - 1,902, പിന്നാക്ക ക്രിസ്ത്യൻ - 2,674 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ പ്രവേശനം ലഭിച്ചവരുടെ അവസാന റാങ്ക്.
12 സർക്കാർ മെഡിക്കൽ കോളേജുകളിലും 20 സ്വാശ്രയ മെഡിക്കൽ കോളേജുകളിലുമായി ആകെ 9,442 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. ആദ്യ ഘട്ട അലോട്ട്‌മെന്റിൽ 4,223 പേർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. 50 ശതമാനം സ്‌റ്റേറ്റ് മെറിറ്റും ,30 ശതമാനം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും ,പത്ത് ശതമാനം വീതം പട്ടികജാതി- പട്ടിക വർഗ വിഭാഗങ്ങൾക്കും ,ഇ.ഡബ്ലിയു.എസ് വിഭാഗക്കാർക്കുമാണ് സംവരണം.
പിന്നാക്ക വിഭാഗങ്ങൾക്കുള്ള 30 ശതമാനത്തിൽ ഒമ്പത് ജനവിഭാഗങ്ങളുണ്ട്. ഈഴവ- 9 , മുസ്‌ലിം -8, മറ്റ് പിന്നാക്ക ഹിന്ദു - 3, ലത്തീൻ കത്തോലിക്കരും ആംഗ്ലോ ഇന്ത്യരും -3, ധീവരയും അവാന്തര വിഭാഗങ്ങളും -2, കുശവനും അനുബന്ധ സമുദായങ്ങളും -1, മറ്റു പിന്നാക്ക ക്രിസ്ത്യൻ -1, കുടുംബി -1 എന്നിങ്ങനെയാണ് ശതമാനം വീതിച്ചിട്ടുള്ളത്. ജനസംഖ്യാനുപാധികമല്ലാതെ മുന്നാക്ക വിഭാഗക്കാർക്ക് 10 % സംവരണം നടപ്പാക്കിയതാണ് പിന്നാക്ക വിഭാഗങ്ങൾ മെഡിക്കൽ പ്രവേശനത്തിൽ പിന്നിലാവാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്.
കാറ്റഗറി-ഗവ. മെഡി-സ്വാശ്രയ മെഡി-ഗവ.ഡെന്റൽ -സ്വാശ്രയ ഡെന്റൽ
□സ്റ്റേറ്റ് മെറിറ്റ്: 697 - 8,745 -3,473 -25,032
□ഈഴവ: 1,627 - 8,993-4,828- 31,113
മുസ്ലിം: 916 - 10,172 - 3,702.- 27,319
ലാറ്റിൻകാത്തലിക്: 3,296- 11,305 - 9,527 - 28,740
ധീവര: 6,515 -8,940 - 11,139 - 26,402
വിശ്വകർമ :2,556 - 11,464 -3,929-29,429
പിന്നാക്ക ഹിന്ദു: 1,902 -8,796 - 80,16- 25,371
പിന്നാക്ക ക്രിസ്ത്യൻ: 2,674 - 10,113- 6,220- 25,269
കുശവൻ: 9,811 -11,425 -14,937 - 27,058
കുടുംബി: 20,214 -24,308 -25,543 - 37,966
എസ്.സി: 14,160 -17,080 -17,951 -25,695
എസ്.ടി: 24,188 -28,517 - 31,731 - 43,449
ഇ.ഡബ്ലിയു.എസ്: 2,842 - 15,464 - 6,230 -43,690
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |