രാമനാട്ടുകര: ഇസാഫ് ബാലജ്യോതി ക്ലബിന്റെ നേതൃത്വത്തിൽ രാമനാട്ടുകര നഗരസഭയുമായി സഹകരിച്ച് മുഖാമുഖം സംഘടിപ്പിച്ചു.രാമനാട്ടുകര ഗണപത് എ.യു.പി ബി സ്‌കൂൾ ബാലജ്യോതി ക്ലബ് അംഗങ്ങൾ രാമനാട്ടുകര നഗരസഭ സന്ദർശിച്ച് നഗരസഭ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. നഗരസഭ ചെയർപേഴ്സൺ വി.എം പുഷ്‌പ, നഗരസഭ സെക്രട്ടറി പി. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. ബാലജ്യോതി ക്ലബ് അംഗങ്ങളായ അലൻ രാജ് കൃഷ്ണ, പി.ആവണി, ഇ.ഫാത്തിമ ജന്നത്ത് , പി .ഇ ഹാദിയ, പി.കെ സ്നിഗ്ദ്ധ, അദ്ധ്യാപകരായ പി.എം സിത്താര, പി.അക്ഷയ് ഷാജി, പി.എസ് അഭിരാമി, നഗരസഭ സ്ഥിരംസമിതി ചെയർമാൻ സി.ഗോപി, ഇസാഫ് ഫൗണ്ടേഷൻ പ്രതിനിധി കെ. സബിൻ, അൻവർ സാദിഖ്, ആയിഷ ജസ്‌ന തുടങ്ങിയർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |