വണ്ടൂർ: ക്ഷീര കർഷകരെ സഹായിക്കാനായി കൗ ലിഫ്റ്റർ വാങ്ങി പോരൂർ ഗ്രാമപഞ്ചായത്ത്. ഉപകരണം ആവശ്യമുള്ള കർഷകർക്ക് സൗജന്യമായി എത്തിച്ചു നൽകും. പദ്ധതിയുടെ ഉദ്ഘാടനം മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് നീലങ്ങാടൻ മുഹമ്മദ് ബഷീർ നിർവഹിച്ചു. എണീക്കാൻ ബുദ്ധിമുട്ടുള്ള കന്നുകാലികളെ ഉയർത്തുന്നതിനാണ് കൗ ലിറ്റർ ഉപയോഗിക്കുന്നത്. നടപ്പു വാർഷിക പദ്ധതിയിൽ 60,000 രൂപ വകയിരുത്തിയാണ് ഉപകരണം വാങ്ങിയത്. ഉപകരണം ആവശ്യമുള്ള കർഷകർ ആധാർ കാർഡുമായി മൃഗാശുപത്രിയെ സമീപിക്കണം. ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി.പി. സക്കീന, വാർഡ് മെമ്പർമാർ, ക്ഷീരകർഷകർ, മൃഗഡോക്ടർ ഡോ. ബരീറ വള്ളിക്കാടൻ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ഒ. മധുസൂദനൻ തുടങ്ങിയവർ സംബന്ധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |