ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ മത്സരിക്കും. ചുണ്ടൻ വിഭാഗത്തിൽ മാത്രം 21 വള്ളങ്ങൾ മത്സരത്തിനുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. ചുരുളൻ - 3, ഇരുട്ടുകുത്തി എ - 5 , ഇരുട്ടുകുത്തി ബി -18, ഇരുട്ടുകുത്തി സി -14, വെപ്പ് എ - 5, വെപ്പ് ബി - 3, തെക്കനോടി തറ -1, തെക്കനോടി കെട്ട്-1 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
ജലോത്സവത്തിന്റെ ഭാഗമായ ക്യാപ്റ്റൻസ് ക്ലിനിക് ഇന്ന് രാവിലെ 9ന് വൈ.എം.സി.എ ഹാളിൽ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. എല്ലാ വള്ളങ്ങളുടെയും ക്യാപ്റ്റൻമാരും ലീഡിംഗ് ക്യാപ്റ്റൻമാരും നിർബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്തവരുടെ ബോണസിൽ 50 ശതമാനം കുറവ് വരുത്തും. ട്രാക്ക് ആൻറ് ഹീറ്റ്സ് നറുക്കെടുപ്പ് വൈകിട്ട് മൂന്നിന് വൈ.എം.സി.എ ഹാളിൽ നടക്കും.
പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളും ബോട്ട് ക്ളബുകളും
1. വീയപുരം (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)
2. പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)
3. ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്)
4. ആലപ്പാടൻ (വെള്ളൂർ ബോട്ട് ക്ലബ്, മേവെള്ളൂർ)
5. കാരിച്ചാൽ (കെ.സി.ബി.സി)
6. മേൽപ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
7. സെന്റ് ജോർജ് (ഗാഗുൽത്താ ബോട്ട് ക്ലബ്)
8. കരുവാറ്റ (ബി.ബി.എം ബോട്ട് ക്ലബ്, വൈശ്യം ഭാഗം)
9. വെള്ളംകുളങ്ങര (സെന്റ് ജോസഫ് ബോട്ട് ക്ലബ്, കായൽപ്പുറം)
10. ജവഹർതായങ്കരി (ഫ്രണ്ട്‌സ് ബോട്ട് ക്ലബ്)
11. നടുഭാഗം (പുന്നമട ബോട്ട് ക്ലബ്)
12. തലവടി (യു.ബി.സി കൈനകരി)
13. ചമ്പക്കുളം (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്)
14. കരുവാറ്റ ശ്രീവിനായകൻ (മങ്കൊമ്പ് ബോട്ട് ക്ലബ്)
15. നടുവിലേപ്പറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്)
16. പായിപ്പാടൻ 2 (പായിപ്പാടൻ ബോട്ട് ക്ലബ്)
17. ആനാരി (കൈനകരി ടൗൺ ബോട്ട് ക്ലബ്)
18. ആയാപറമ്പ് പാണ്ടി (കെ.സി.ബി.സി ബി ടീം)
19. സെന്റ് പയസ് ടെൻത് (സെന്റ് പയസ് ടെൻത്)
20. നിരണം (നിരണം ബോട്ട് ക്ലബ്ബ്)
21. ആയാപറമ്പ് വലിയ ദിവാൻജി (നിരണം ചുണ്ടൻ ഫാൻസ് അസോസിയേഷൻ ബോട്ട് ക്ലബ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |