തിരുവനന്തപുരം:ചെറുകിട,ഇടത്തരം സംരംഭങ്ങൾക്ക് എൻ.എസ്.ഇ ലിസ്റ്റിംഗ് പ്രക്രിയയെക്കുറിച്ച് ടെക്‌നോപാർക്ക് വർക്ക്ഷോപ്പ് നടത്തി.ഓഹരി വിപണിയിൽ നിന്ന് മൂലധനം സമാഹരിച്ച് വ്യവസായം വിപുലീകരിക്കുന്നതിനുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനാണ് വർക്ക്ഷോപ്പ് നടത്തിയത്.ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ(റിട്ട.) ഉദ്ഘാടനം ചെയ്തു. ഐ.സി.എ.ഐ തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ നിഖിൽ ആർ.കുമാർ,ടെക്‌നോപാർക്ക് മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് വസന്ത് വരദ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാർത്തികേയൻ.എം.ആർ,മർച്ചന്റ് ബാങ്കർ എസ്.രാമകൃഷ്ണ അയ്യങ്കാർ,എൻ.എസ്.ഇ പ്രതിനിധി ഹിമാൻഷു.എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |