കോഴിക്കോട്: വൺടു വൺ മീഡിയയുടെ ബാനറിൽ ഒരുക്കിയ 'അഖിലന്റെ സൂത്രവാക്യം' ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്തു. 26 മിനിറ്റുള്ള ഷോർട്ട് ഫിലിം സമൂഹത്തിലെ സമകാലിക വിഷയങ്ങൾക്ക് നേരെ തുറന്നു പിടിച്ച കണ്ണാടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു. കെ.പി.എം ഭരതൻ നിർമ്മിച്ച സുധി സംവിധാനം ചെയ്തതാണ് ഫിലിം. സുരേഷ് കെ. രാമന്റേതാണ് കഥ. സംഗീതം: പ്രത്യാശ്കുമാർ, സുധി. ഗാനരചന: സുധി. ഗായകർ: അൻവർ സാദത്ത്, ചെങ്ങന്നൂർ ശ്രീകുമാർ, സുവിന്‍ കെ വേണു, സുധിൻ, കെ.വേണു. അഭിനേതാക്കൾ: സുരേഷ് കെ രാമൻ, വിനോദ് കോവൂർ, മധു ശ്രീകുമാർ, പ്രകാശ് പയ്യാനക്കൽ, ഐശ്വര്യ. വാർത്താസമ്മേളനത്തിൽ സുരേഷ് കെ രാമൻ, രാജേഷ് രത്‌ന, റിതേഷ് പണിക്കർ, കെ.എം.പി. ഭരതൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |