തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി ‘മുഹമ്മദ് നബി 1500 വസന്തവർഷങ്ങൾ’ എന്ന പ്രമേയത്തിൽ വള്ളക്കടവ് മുസ്ലിം ജമാഅത്ത് ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ പ്രഖ്യാപിച്ചു.ക്യാമ്പയിന്റെ ലോഗോ ചീഫ് ഇമാം ഹാഫിസ് പി.എച്ച്.അബ്ദുൽ ഗഫാർ മൗലവി പ്രകാശനം ചെയ്തു.പ്രസിഡന്റ് എ. സൈഫുദ്ധീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.ഇമാം മുഹമ്മദ് അനസ് മിസ്ബാഹി,ജമാഅത്ത് ഭാരവാഹികളായ എസ്.എം.ഹനീഫ ഹാജി,എം.അബ്ദുൽ റഷീദ്,ഡോ.അൻവർ നാസർ, എ.അബ്ദുൽ ഹസൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |