തിരുവനന്തപുരം: സൈനികർക്ക് മാനസിക കൗൺസലിംഗും പിന്തുണയും നൽകാൻ കഴിഞ്ഞ വർഷം തുടങ്ങിയ സി.ഐ.എസ്.എഫിലെ പ്രൊജക്ട് മാൻ പദ്ധതി അടുത്ത വർഷവും തുടരും. ബിർള വിദ്യാഭ്യാസ ട്രസ്റ്റിന്റെ (എ.ബി.ഇ.ടി) ചെയർപേഴ്‌സൺ നീർജ ബിർളയും സി.ഐ.എസ്.എഫ് ഡയറക്‌ടർ ജനറൽ ആർ.എസ്. ഭട്ടിയും സംയുക്തമായാണ് പദ്ധതി തുടങ്ങിയത്. ഇതേത്തുടർന്ന് സി.ഐ.എസ്.എഫിലെ ആത്മഹത്യാ നിരക്കിൽ 40 ശതമാനം കുറവുണ്ടായി. ദേശീയ ശരാശരിയിലും കൂടുതലാണിത്. സേനയിലെ 75,181ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും സഹായിക്കാൻ പ്രോജക്ട് മാന് കഴിഞ്ഞു. പദ്ധതി വൻ വിജയമാണെന്ന് ഇന്നലെ ചേർന്ന പദ്ധതി അവലോകന യോഗം വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |