വാഷിംഗ്ടൺ: ടൂറിസ്റ്റുകൾ അടക്കം എല്ലാ വിദേശികളുടെയും വിസ രേഖകൾ തുടർച്ചയായി പരിശോധനകൾക്ക് വിധേയമാക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം. ചട്ട ലംഘനമോ,കുറ്റകൃത്യമോ കണ്ടെത്തിയാൽ വിസ റദ്ദാക്കും. നിലവിൽ തിരിച്ചറിഞ്ഞ
ഇത്തരക്കാരെ നാടുകടത്തുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
5.5 കോടി വിദേശികളുടെ വിസയാണ് പരിശോധിക്കുക. യു.എസിൽ താമസമില്ലാത്ത
മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുള്ളവർ അടക്കം ഇതിന്റെ പരിധിയിൽ വരും. ഇമിഗ്രേഷൻ രേഖകൾ,നിയമപാലകരിൽ നിന്നുള്ള റെക്കാഡുകൾ, വിസ ലഭിച്ചശേഷം വെളിപ്പെടുത്തുന്ന മറ്റ് ഏതെങ്കിലും തരത്തിലെ വിവരങ്ങൾ തുടങ്ങി ലഭ്യമായ എല്ലാ രേഖകളും സൂക്ഷ്മമായി വിലയിരുത്തും. അനധികൃത കുടിയേറ്റവും വിദേശികളുടെ നിയമലംഘനങ്ങളും ഇല്ലാതാക്കാൻ പ്രസിഡന്റ് ട്രംപ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമാണിത്.
ട്രക്ക് ഡ്രൈവർമാർക്ക്
വിസ അനുവദിക്കില്ല
വാണിജ്യ ട്രക്കുകൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് വിസ നൽകുന്നത് യു.എസ് നിറുത്തിവച്ചു. അമേരിക്കക്കാരുടെ ജീവന് ഭീഷണിയായി അപകടങ്ങൾ വരുത്തുന്നതും അമേരിക്കൻ ട്രക്ക് ഡ്രൈവർമാരുടെ ഉപജീവന മാർഗ്ഗം പ്രതിസന്ധിയിലായതുമാണ് കാരണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. അടുത്തിടെ, ഫ്ലോറിഡയിൽ ഇന്ത്യക്കാരൻ ഓടിച്ച ട്രക്കിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടത് വിവാദമായിരുന്നു. മെക്സിക്കോ വഴി യു.എസിലേക്ക് അനധികൃതമായാണ് ഇയാൾ കടന്നത്.
അയോഗ്യതയുടെ
മാനദണ്ഡം
വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നത്
ക്രിമിനൽ പ്രവൃത്തികളും നിയമ ലംഘനങ്ങളും
പൊതു സുരക്ഷയ്ക്ക് ഭീഷണിയായാൽ
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ അല്ലെങ്കിൽ തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നൽകുകയോ ചെയ്താൽ
1.28 കോടി:
ഗ്രീൻ കാർഡ് ഉടമകൾ
36 ലക്ഷം:
താത്കാലിക വിസയിൽ
യു.എസിൽ തങ്ങുന്നവർ
(കഴിഞ്ഞ വർഷത്തെ കണക്ക്)
വിദേശ പൗരന്മാർ റഡാറിൽ
ജനുവരിയിൽ ട്രംപ് അധികാരത്തിലെത്തിയത് മുതൽ വിദ്യാർത്ഥികൾ അടക്കം വിദേശ പൗരന്മാർ റഡാറിൽ
മുൻ പ്രസിഡന്റ് ബൈഡന്റെ ഭരണകാലത്തെ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം കുടിയേറ്റ നിയമം കടുപ്പിക്കാൻ പ്രചോദനമായി.
ജനുവരി മുതൽ 6,000ത്തിലേറെ സ്റ്റുഡന്റ് വിസ റദ്ദാക്കി.
അപേക്ഷകരുടെ ഓൺലൈൻ/സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും പരിശോധിക്കും
യു.എസിൽ പ്രവേശിക്കാനോ താമസിക്കാനോ ഉള്ള അനുമതിക്ക് വിസാ ഉടമകൾ യോഗ്യരാണോ എന്ന് ഉറപ്പാക്കാനാണ് സമഗ്ര പരിശോധന.
- യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |