തിരുവനന്തപുരം: പമ്പയിൽ സെപ്തംബർ 20 ന് നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥിയാകും. ദേവസ്വംമന്ത്രി വി.എൻ. വാസവൻ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ചെന്നൈയിലെത്തി അദ്ദേഹത്തെ ക്ഷണിച്ചു. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാർ ഉമാനാഥ്, അനു ജോർജ്, ടൂറിസം, സാംസ്‌കാരിക, എൻഡോവ്‌മെന്റ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ. മണിവാസൻ, കേരള ദേവസ്വംസെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ പി. സുനിൽ കുമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്.
കർണ്ണാടക, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷനേതാവ് തുടങ്ങി എല്ലാവരും സന്നിഹിതരാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |