പഴയങ്ങാടി:അടുത്തില - എരിപുരം കെ.എസ്.ടി.പി റോഡ് ഇറക്കത്തിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് ജീപ്പിന്റെ ടയർ ഊരി തെറിച്ച് അപകടം. ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പഴയങ്ങാടി ഭാഗത്ത് നിന്നും പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പാണ് അപകടത്തിൽപെട്ടത്. അടുത്തില ഇറക്കത്തിൽ വാഹനത്തിന്റെ പിറക് വശത്തെ ടയർ ഊരി തെറിക്കുകയായിരുന്നു. റോഡിന്റെ കൈവരിയിൽ ഇടിച്ചാണ് പിക്കപ്പ് ജീപ്പ് നിന്നത്.കൈവരി ഉണ്ടായത് കൊണ്ട് മാത്രമാണ് വാഹനം സമീപത്തെ വലിയ കുഴിയിലേക്ക് വീഴാതിരുന്നത്. ജീപ്പിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആളുകൾ നിരന്തരം നടന്ന് പോകുന്ന വഴിയിലാണ് അപകടം നടന്നത്. അപകട സമയത്ത് ആളുകൾ ഇല്ലാതിരുന്നത് കൊണ്ട് വലിയൊരു അപകടം ഒഴിവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |