ധർമ്മടം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം മണ്ഡലം കുടുംബ സംഗമവും ഓണാഘോഷ പരിപാടിയും ധർമ്മടം ബാങ്ക് ഓഡിറ്റോറിയത്തിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി രാജൻ പെരിങ്ങാടി
ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ധർമ്മടം മണ്ഡലം പ്രസിഡന്റ് കെ.ടി സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ഓഡിറ്റർ കെ. പ്രഭാകരൻ, സംസ്ഥാന അംഗം ഗീത കൊമ്മേരി, ജില്ല വൈസ് പ്രസിഡന്റ് കെ. കൃഷ്ണൻ, ധർമ്മടം ബ്ലോക്ക് പ്രസിഡന്റ് കെ.വി ജയരാജൻ, തലശ്ശേരി മണ്ഡലം പ്രസിഡന്റ് പി.വി വത്സലൻ, സെക്രട്ടറി കെ. ഭരതൻ, മഹിള കോൺഗ്രസ് ധർമ്മടം മണ്ഡലം പ്രസിഡന്റ് ഹേമലത എന്നിവർ സംസാരിച്ചു. സി.കെ ദിലീപ് കുമാർ സ്വാഗതവും എ.വി പ്രേമകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |