ഗുണ്ടൽപ്പേട്ട് (കർണാടക): നാളെ അത്തം. മലയാളിക്ക് പൂക്കളം തീർക്കാൻ കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ പൂപ്പാടങ്ങൾ തയ്യാർ. ലോഡു കണക്കിന് പൂക്കളാണ് അവിടെ നിന്ന് കേരളത്തിലേക്ക് എത്തുന്നത്. ഓണക്കാലത്ത് കേരളത്തിൽ പൂക്കൾക്ക് വൻ ഡിമാൻഡ് ആയതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കർഷകർ പൂകൃഷി വ്യാപിപ്പിച്ചിരുന്നു.
ചെണ്ടുമല്ലി പൂക്കളാണ് കൂടുതലും കൃഷി ചെയ്യുന്നത്. ഇതിനുപുറമേ സൂര്യകാന്തി, ജമന്തി, മുല്ലപ്പൂ,വാടാമല്ലി എന്നിവയുടെ കൃഷിയുമുണ്ട്. ചെണ്ടുമല്ലിക്ക് കിലോയ്ക്ക് മുപ്പത് രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. അത്തം തുടങ്ങുന്നതോടെ വില കൂടാൻ ഇടയുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപ്പേർ ഗുണ്ടൽപ്പേട്ടിലെ പൂപ്പാടം കാണാൻ എത്തുന്നുണ്ട്. പൂപ്പാടങ്ങളിൽ കയറി ഫോട്ടോയെടുക്കാൻ സഞ്ചാരികളിൽ നിന്ന് കർഷകർ ഫീസ് ഈടാക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |