വേങ്ങര: മലപ്പുറം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഊരകം ഗ്രാമപഞ്ചായത്തിൽ പെടുന്ന മിനി ഊട്ടിയിൽ വലിയ തോതിൽ അജൈവമാലിന്യം തള്ളി. മിനി ഊട്ടി ജാമിയാ അൽഹിന്ദ് അൽ ഇസ്ലാമിയ പള്ളിയുടെ എതിർവശത്തെ സ്ഥലത്താണ് അജൈവമാലിന്യങ്ങൾ രാത്രിയുടെ മറവിൽ തള്ളിയത്. പൊതുജനാരോഗ്യത്തെ വലിയ തോതിൽ ബാധിക്കുന്ന തരത്തിലാണ് ഇത് തള്ളിയത്. ഊരകം പഞ്ചായത്ത് അധികൃതരുടെ പരിശോധനയിൽ കോഴിക്കോട് കോർപ്പറേഷനിലെ ഹരിത കർമ്മസേന ഉപയോഗിക്കുന്ന 'അഴക് ' എന്ന രേഖപ്പെടുത്തിയ ചാക്കുകളും കണ്ടെത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ഊരകം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വേങ്ങര പൊലീസിലും, ജില്ലാ പൊലീസ് മേധാവിക്കും മലപ്പുറം തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ, ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ എന്നിവർക്കും പരാതി നൽകി.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മിനി ഊട്ടിയിൽ സാമുഹ്യ ദ്രോഹികൾ തള്ളിയ മാലിന്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |