ചേർത്തല : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേർത്തല മേഖല കമ്മിറ്റിയുടെയും,താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും,കേരള യുക്തിവാദി സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശാസ്ത്രാവബോധ ദിനാചരണം നടത്തി. ഡോ.വി.എൻ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എം.വിനോജ്,കെ.പി.നന്ദകുമാർ,സോമൻ കെ.വട്ടത്തറ,എ.ഡി.അപ്പുക്കുട്ടൻ,കെ.ദാസപ്പൻ എന്നിവർ സംസാരിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രാവബോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുവാൻ പ്രയത്നിച്ച ഡോ.നരേന്ദ്ര ധബോൽക്കറിന്റെ രക്തസാക്ഷി ദിനമായ ആഗസ്റ്റ് 20 നാണ് ശാസ്ത്രാവബോധ ദിനമായി ആചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |